By: Athira Balan
നിലവിലെ കമ്പനികളുടെ വികസന ആവശ്യങ്ങൾ നിറവേറ്റാനും, അന്താരാഷ്ട്ര നിലവാരമുള്ള പുതിയ കമ്പനികളെ ആകർഷിക്കാനും ഇത് നിർണായകമാകും. പാരിസ്ഥിതിക അനുമതി ലഭിച്ചതോടെ, ഈ മെഗാ പ്രോജക്റ്റിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇനി വേഗത്തിലാകും. ആഗോളതലത്തിൽ തന്നെ നിരവധി കമ്പനികൾ അടുത്തിടെ ചേക്കേറിയ ടെക്നോപാർക്കിലെ ഗ്രീൻ ടവർ വരും നാളുകളിൽ ലോക ശ്രദ്ധയാകർഷിക്കുമെന്ന് ഉറപ്പാണ്.





